Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Numkhor

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​ർ; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു കാ​റു​കൂ​ടി പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​സാ​ൻ പ​ട്രോ​ൾ കാ​ർ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. നി​കു​തി വെ​ട്ടി​ച്ച് ഭൂ​ട്ടാ​നി​ൽ നി​ന്ന് ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ന​ട​പ​ടി.​ ല​ക്കി ഭാ​സ്ക​ർ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ദു​ൽ​ഖ​റി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ദു​ല്‍​ഖ​റി​ന്‍റെ ഡി​ഫ​ന്‍​ഡ​ര്‍, ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഒ​രാ​ളു​ടെ അ​റ​സ്റ്റും ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് എ ​എ​സ് റോ​ഡ് വേ ​കാ​ര്‍​സി​ന്‍റെ പ​ങ്കാ​ളി സൈ​ന്‍ മാ​ര്‍​വേ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ നും​ഖോ​ർ: അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​സ്റ്റം​സ്

കൊ​ച്ചി: ഭൂ​ട്ടാ​നി​ല്‍ നി​ന്നു നി​കു​തി വെ​ട്ടി​ച്ച് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച ആ​ഡം​ബ​ര കാ​റു​ക​ള്‍ ക​ണ്ടെ​ത്താ​ൻ ക​സ്റ്റം​സ് ന​ട​ത്തി​യ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ക​സ്റ്റം​സ് ഒ​രു​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ര​ത്തെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റം​സ് വി​ളി​ച്ചു​വ​രു​ത്തി​യേ​ക്കും.

വാ​ഹ​ന​യി​ട​പാ​ടു​ക​ളി​ലെ മു​ഖ്യ ഇ​ട​നി​ല​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് അ​മി​ത് എ​ന്നാ​ണ് ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലെ വാ​ഹ​ന​മാ​ഫി​യ​യു​മാ​യി താ​ര​ത്തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് വാ​ഹ​നം എ​ത്തി​ച്ച് കൊ​ടു​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി താ​ന്‍ നി​ന്നി​ട്ടി​ല്ലെ​ന്ന് അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ സെ​ലി​ബ്രി​റ്റി​ക​ൾ മി​ക്ക​വ​രും വാ​ഹ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ ത​ന്നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ദു​ല്‍​ഖ​റു​മാ​യും പ്രൃ​ഥ്വി​രാ​ജു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ആ ​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​മി​ത് പ​റ​ഞ്ഞു.

ത​ന്‍റെ ഗ​രേ​ജി​ല്‍ ഒ​ന്നി​ല​ധി​കം വ​ണ്ടി​ക​ളു​ണ്ട്. ഈ ​വ​ണ്ടി​ക​ൾ​ക്ക് വേ​ണ്ട പാ​ര്‍​ട്സ് ശ​രി​യാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ ന​ട​ത്താ​റു​ണ്ട്. കൊ​യ​മ്പ​ത്തൂ​ര്‍ സം​ഘ​ത്തി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. ആ ​സം​ഘം ആ​ദ്യം വ​ണ്ടി​ക്ക​ച്ച​വ​ടം അ​ല്ല ന​ട​ത്തി​യി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ട്സ് വി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​സ്റ്റം​സ് കൊ​ണ്ടു​പോ​യ​ത് അ​ഞ്ചു​വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം, എ​ല്ലാ രേ​ഖ​ക​ളും കൈ​യി​ലു​ണ്ട്: അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ

കൊ​ച്ചി: ഭൂ​ട്ടാ​നി​ല്‍​നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് രാ​ജ്യ​ത്തെ​ത്തി​ച്ച ആ​ഡം​ബ​ര കാ​റു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​സ്റ്റം​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന "ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​ര്‍' പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ല്‍.

ത​ന്‍റെ പ​ക്ക​ൽ​നി​ന്ന് ആ​റു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു എ​ന്ന​ത് തെ​റ്റാ​ണെ​ന്നും ഒ​രു കാ​ർ മാ​ത്രം ആ​ണ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​തെ​ന്നും അ​മി​ത് പ​റ​ഞ്ഞു. അ​ഞ്ച് വ​ര്‍​ഷ​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന വ​ണ്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു​പോ​യ​തെ​ന്നും എ​ല്ലാ രേ​ഖ​ക​ളും കൈ​വ​ശ​മു​ണ്ടെ​ന്നും താ​രം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​സ്റ്റം​സി​ന്‍റെ മൊ​ഴി​യെ​ടു​പ്പ് രാ​ത്രി ത​ന്നെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. താ​ന്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളെ​ല്ലാം പ​രി​ശോ​ധി​ച്ചു. വ​ണ്ടി പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ട്ടു​ന​ൽ​കും എ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു​വെ​ന്നും അ​മി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സി​റ്റീ​വ് ആ​യാ​ണ് ആ​ര്‍​ടി​ഒ റി​പ്പോ​ര്‍​ട്ട് കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​ന്ന്, ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഭൂ​ട്ടാ​നി​ല്‍ നി​ന്ന് വ​ന്ന വ​ണ്ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണോ എ​ന്നാ​ണ് അ​വ​ര്‍​ക്ക് അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. ഞാ​ന്‍ നു​ണ പ​റ​യു​ന്ന​ത​ല്ല എ​ന്ന​ത് അ​വ​ര്‍​ക്ക് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​മി​ത് ച​ക്കാ​ല​യ്ക്ക​ല്‍ പ​റ​യു​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​ര്‍: പ​രി​ശോ​ധ​ന തു​ട​രു​ന്നു, ദു​ല്‍​ഖ​റി​ന്‍റെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: ക​സ്റ്റം​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഡി​ഫ​ൻ​ഡ​ര്‍ വാ​ഹ​ന​മാ​ണ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് പു​റ​മെ, കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച് സ​മ​ന്‍​സും ന​ല്‍​കി.

കൊ​ച്ചി​യി​ൽ നി​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​ലൊ​ന്ന് ദു​ൽ​ഖ​റി​ന്‍റേ​താ​ണെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഏ​ഴി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 11 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഭൂ​ട്ടാ​നി​ല്‍ നി​ന്നു​ള്ള ആ​ഡം​ബ​ര കാ​റു​ക​ള്‍ നി​കു​തി വെ​ട്ടി​ച്ച് ഇ​ന്ത്യ​യി​ല്‍ എ​ത്തി​യെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ്‌ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നാ​ല് ഷോ​റൂ​മു​ക​ളി​ലും മൂ​ന്ന് വീ​ടു​ക​ളി​ലു​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ വൈ​കു​ന്നേ​രം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ല കൂ​ടി​യ ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഭൂ​ട്ടാ​നി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഓ​പ്പ​റേ​ഷ​ൻ നൂം​ഖോ​ർ. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ തേ​ടി​യാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നൂം​ഖോ​ർ എ​ന്നാ​ൽ ഭൂ​ട്ടാ​ൻ ഭാ​ഷ​യി​ൽ വാ​ഹ​നം എ​ന്നാ​ണ് അ​ർ​ഥം.

പൃ​ഥ്വി​രാ​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ട​ങ്ങി പോ​യെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി​യി​ൽ തേ​വ​ര​യി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ ഫ്ലാ​റ്റി​ലും പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ദു​ൽ​ഖ​റി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ വീ​ടു​ക​ളി​ലും കാ​ർ ഷോ​റൂ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

റോ​യ​ൽ ഭൂ​ട്ടാ​ൻ ആ​ർ​മി ഉ​പേ​ക്ഷി​ച്ച 150 വാ​ഹ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് നാ​ലി​ര​ട്ടി വി​ല​യ്ക്കു വി​റ്റ​ഴി​ച്ചെ​ന്ന വാ​ർ​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സും (ഡി​ആ​ർ​ഐ) ക​സ്റ്റം​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ലാ​ൻ​ഡ് ക്രൂ​സ​ർ, ലാ​ൻ​ഡ് റോ​വ​ർ, ടാ​റ്റ എ​സ്‌​യു​വി​ക​ൾ, മ​ഹീ​ന്ദ്ര–​ടാ​റ്റ ട്ര​ക്കു​ക​ൾ എ​ന്നി​വ​യും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭൂ​ട്ടാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം പി​ന്നീ​ട് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ​ത്തി​ക്കു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ എ​ച്ച്പി–52 റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലാ​ണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​വി​ട​ത്തെ ര​ജി​സ്ട്രേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ എ​ൻ​ഒ​സി ഉ​ൾ​പ്പെ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​റു​ക​ൾ വി​ൽ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച പ​ല വാ​ഹ​ന​ങ്ങ​ളും റീ ​ര​ജി​സ്റ്റ​ർ ചെ​യ്ത് ‘കെ​എ​ൽ’ ന​മ്പ​റു​ക​ളാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്കാ​ണ് ഭൂ​ട്ടാ​ൻ പ​ട്ടാ​ളം വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വി​റ്റ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ 40 ല​ക്ഷം രൂ​പ​യ്ക്ക് വ​രെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

Latest News

Corehub Up